ബൾഗേറിയൻ നിഗൂഢസന്യാസിനി ബാബാ വാംഗയുടെ പ്രവചനങ്ങൾ ലോക പ്രശസ്തമാണ്. അവ ഫലിക്കപ്പെടുന്നത് കൊണ്ടാണ് ഇവ ഇത്രമാത്രം പ്രശസ്തിയാർജ്ജിക്കുന്നത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകളുള്ള ആളായിരുന്നു വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ എന്ന ബാബ വാംഗ. ബരാക് ഒബാമയുടെ പ്രസിഡൻസി, ഡയാന രാജകുമാരിയുടെ മരണം, മുംബൈ ഭീകരാക്രമണം തുടങ്ങി നിരവധി സംഭവങ്ങൾ കൃത്യമായി പ്രവചിച്ച അവരുടെ 2024 ലെ പ്രവചനങ്ങൾ ഇവയാണ്..
- റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് പ്രധാന പ്രവചനം. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നും പ്രവചനത്തിലുണ്ട്.
- ആഗോള തലത്തിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കും.
- ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകും
- കഠിനമായ കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങൾക്കും സാധ്യത
- മനുഷ്യരാശിയെ വലയ്ക്കുന്ന അൽഷിമേഴ്സിനും കാൻസറിനും പുത്തൻ ചികിത്സ രീതികൾ കണ്ടെത്തും
- ക്വാണ്ടം കംപ്യൂട്ടിംഗ് മേഖല കുതിക്കുമെന്നും എഐ വിപ്ലവത്തെ ത്വരിതപ്പെടുത്താനും ഈ വളർച്ച സഹായിക്കും
- ലാബുകളിൽ മനുഷ്യ കുഞ്ഞുങ്ങൾ ജനിക്കുമെന്നും വാംഗയുടെ പ്രവചനത്തിലുണ്ട്.
- ഒരു വലിയ രാജ്യം ജൈവായുധങ്ങളുടെ പരീക്ഷണം നടത്തുകയോ അവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുകയോ ചെയ്യുമെന്നും സൂചന നൽകിയിട്ടുണ്ട്.
ബൾഗേറിയയിലെ സ്ട്രുമിക്കയിൽ വാൻഗെലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരിൽ ജനിച്ച ബാബ വാംഗയ്ക്ക് 12 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. ഭാവിയിലേക്ക് കാണാൻ അനുവദിക്കുന്ന ഒരു വരദാനം ദൈവത്തിൽ നിന്ന് ലഭിച്ചതായി അവർ അവകാശപ്പെട്ടു. 1996-ൽ സ്തനാർബുദത്തിന് കീഴടങ്ങിയ ബാബ വാംഗയുടെ അഭിപ്രായത്തിൽ ലോകം അവസാനിക്കുന്ന വർഷമായ 5079 വരെയുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. അവരുടെ അനുനായികളാണ് ഇക്കാര്യം അവകാശപ്പെടുന്നത്.