തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും അടിമാലി സ്വദേശിനി മറിയക്കുട്ടി. മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് അവർ വ്യക്തമാക്കി. പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമർശനത്തിന് പിന്നാലെയാണ് പരാമർശം. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.