ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്തിയതിൽ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉയർന്നു വരുന്നത് സ്ത്രീശാക്തീകരണത്തിന്റെ തെളിവാണെന്നും രാഷ്‌ട്രപതി അറിയിച്ചു.
” ഐഎസ്ആർഒയുടെ മറ്റൊരു മഹത്തായ നേട്ടം! ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്റ് 1-ൽ നിന്നും ലക്ഷ്യസ്ഥാനത്തിൽ എത്തി. ഈ മഹത്തായ നേട്ടത്തിന് നേതൃത്വം വഹിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ. ഈ ദൗത്യം സൂര്യ- ഭൗമ വ്യവസ്ഥയെ കുറിച്ചുള്ള നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുകയും മാനവരാശിക്ക് കൂടുതൽ പ്രയോജനപ്പെടുകയും ചെയ്യും. ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം സ്ത്രീശാസ്ത്രീകരണത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു”- ദ്രൗപദി മുർമു കുറിച്ചു.
Another grand feat accomplished by ISRO! As part of India’s maiden solar mission, Aditya L1, the observatory has been placed in the final orbit and reached its destination at Lagrange Point 1. Congratulations to the entire Indian scientist community for the great achievement!…
— President of India (@rashtrapatibhvn) January 6, 2024
ഇന്ന് വൈകിട്ട് 4:30- ഓടെയാണ് ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനമായ ഹാലോ ഓർബിറ്റിൽ എത്തിയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി മാറിയിരിക്കുകയാണ് ഐഎസ്ആർഒ. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‌വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്‌ക്ക് ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്‌ഫോടനങ്ങളെക്കുറിച്ചുമുള്ള പുത്തൻ വിവരങ്ങൾ അറിയുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.















