നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലൈ ആദ്യവാരം നടക്കും. കൗൺസലിംഗ് ഓഗസ്റ്റ് ആദ്യമാകും നടക്കുക. ദേശീയ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടത്തില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
2018-ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പി.ജി പ്രവേശനത്തിനായി നിർദിഷ്ട നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പി.ജി പരീക്ഷ തുടരും.
ഇന്ത്യയിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാനും മെഡിക്കൽ പിജി പ്രവേശനത്തിനുമാണ് നെക്സ്റ്റ് നടത്താൻ തീരുമാനിച്ചത്. വിദേശത്തD നിന്ന് എംബിബിഎസ് പഠിച്ചെത്തുന്നവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷയ്‌ക്ക് പകരമായും നെക്സ്റ്റിനെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.















