മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു. മലപ്പുറം സ്വദേശി അസ്‌ലമിനെയാണ് മൂന്നംഗ സംഘം മർദ്ദിച്ചത്. ഇന്ന് പുലർച്ച നാലോടെയാണ് സംഭവം. മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചയോടെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പമ്പ് ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇത് പിന്നീട് കയ്യാങ്കളിയായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് അസ്‌ലമിനെ നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മർദ്ദനത്തിനുള്ള കാരണമറിയില്ലെന്നും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു. അസ്ലമിന്റെ പരിക്ക് സാരമുള്ളതല്ല.















