കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് തൂങ്ങി മരിച്ചത്. കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. വാഴകൃഷി നഷ്ടത്തിലായതോടെ വ്യക്തികളിൽ നിന്നും സ്വാശ്രയ സംഘങ്ങളിൽ നിന്നും കടം വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിഞ്ഞില്ല. ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലാണ് ജോസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















