ന്യൂഡൽഹി: ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ആദ്യമായി കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ഒരു യുദ്ധവിമാനം പറന്ന് ഇറങ്ങിയിരിക്കുകയാണ്. സി-130 ജെ സി-130 ജെ യുദ്ധവിമാനമാണ് അതി ദുഷ്‌കരമായ ലാൻഡിങ് വിജയകരമായി നടത്തിയത്. വ്യോമസേന തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമമായ എക്‌സ് വഴി അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും കൂടെ ഒരു കുറിപ്പും സേന പങ്കുവച്ചിട്ടുണ്ട്.
‘ഇതാദ്യമായി ഇന്ത്യൻ വ്യോമസേന സി-30 ജെ യുദ്ധവിമാനം ആദ്യമായി രാത്രി കാർഗിൽ എയർസ്ട്രിപ്പിൽ പറന്നിറങ്ങി. ഗാർഡുകളുടെ അഭ്യാസപ്രകടനവും പ്രദേശങ്ങളുടെ മാസ്‌ക്കിങ്ങും നടത്തി’- വ്യോമസേന എക്‌സിൽ കുറിച്ചു.
8,800 അടിയിലധികം ഉയരത്തിൽ വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ്പാണിത്. പൈലറ്റുമാർക്ക് നിരവധി വെല്ലുവിളികൾ ഈ പ്രദേശത്തുണ്ട്. പ്രവചനാതീതമായ കാലാവസ്ഥാ മാറ്റവും ശക്തമായ കാറ്റും കൂടാതെ ഭൂപ്രകൃതിയും ലാൻഡിംഗിന് എപ്പോഴും അനുകൂലമായിരിക്കില്ല. അസാധാരണമായ വൈദഗ്ധ്യവും കഴിവും ഇതിനായി പൈലറ്റുമാർക്ക് ആവശ്യമാണ്.
In a first, an IAF C-130 J aircraft recently carried out a night landing at the Kargil airstrip. Employing terrain masking enroute, the exercise also dovetailed a training mission of the Garuds.#SakshamSashaktAtmanirbhar pic.twitter.com/MNwLzaQDz7
— Indian Air Force (@IAF_MCC) January 7, 2024















