എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നരക്കിലോ സ്വർണം പിടികൂടി. ബാറ്ററിയുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി മൻസൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. 1,115.20 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇത് ഏകദേശം 84 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷാർജയിലൂടെ മസ്‌കത്തിൽ നിന്നും കൊച്ചിയിലേക്ക് എത്തിയ യാത്രികനായിരുന്നു മൻസൂർ. റീചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന എമർജൻസി ലൈറ്റിന്റെ ബാറ്ററിയിടുന്ന ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.















