എറണാകുളം: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കവെ ഒരാൾ പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. 40 ലക്ഷം രൂപ വിലമതിക്കുന്ന 700 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്.
വിമാനത്താവളം വഴി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. തുടർന്ന് മൂന്ന് ക്യാപ്സൂളിന്റെ രൂപത്തിലാക്കി ഒളിപ്പിച്ച നിലിയിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.