നിഗൂഢത നിറഞ്ഞ കഥയുമായി പ്രേക്ഷകരിലേക്ക് ഉടൻ സീക്രട്ട് ഹോം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ശിവദ, അപർണ, അനു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ജനലിന്റെ അകത്തായി നിൽക്കുന്ന കഥാപാത്രങ്ങളുടെ മുഖത്തെ വിവിധ ഭാവങ്ങളാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണുന്നത്. വ്യത്യസ്തമായ കഥ പറയുന്ന ചിത്രം ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.കോ പ്രൊഡ്യൂസർ വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അനീഷ് സി സലിം, എഡിറ്റിംഗ് രാജേഷ് രാജേന്ദ്രൻ, ഗാനരചന ഹരി നാരായണൻ, വിഎഫ്എക്സ് പ്രോമിസ് സ്റ്റുഡിയോസ്.















