വാക്സിൻ , ആയുധങ്ങൾ, ടൂറിസ്റ്റുകള്‍ ; ഇന്ത്യയെ പിണക്കുന്നതോടെ മാലിദ്വീപിന് നഷ്ടമാകുക കോടികളുടെ സഹായം

Published by
Janam Web Desk

.ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ചതിനെതിരെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുമ്പോൾ മാലിദ്വീപിന് നഷ്ടമാകുക കോടികളുടെ സഹായം .

വരുമാനത്തിന് ടൂറിസത്തെ ആശ്രയിക്കുന്ന മാലിദ്വീപിന്റെ പ്രധാനവരുമാനങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകളാണ്. 2023 നവംബറില്‍ മാത്രം ഇന്ത്യയില്‍ നിന്നും 161,751 ടൂറിസ്റ്റുകളാണ് മാലിദ്വീപില്‍ എത്തിയത്. ഇത് മാലിദ്വീപിലെത്തിയ ആകെ ടൂറിസ്റ്റുകളുടെ 20 ശതമാനം വരും. 2021ലും 2022ലും ഇന്ത്യയില്‍ നിന്നും യഥാക്രമം 2.91 ലക്ഷവും 2.41 ലക്ഷവും ടൂറിസ്റ്റുകള്‍ മാലിദ്വീപില്‍ എത്തിയിരുന്നു.

പ്രതിരോധ കാര്യത്തിലും ഇന്ത്യ വലിയ സഹായങ്ങളാണ് മാലിദ്വീപിന് നൽകുന്നത്. പ്രതിരോധ ഉപകരണങ്ങള്‍ നല്‍കുക, അവയുടെ പരിശീലനം നല്‍കുക എന്നിവ ഇന്ത്യ മാലിദ്വീപിന് ചെയ്ത് നൽകാറുണ്ട് . കഴിഞ്ഞ വർഷം ഇന്ത്യ മാലിദ്വീപിന് 10 കോടി ഡോളറാണ് ധനസഹായമായി നല്‍കിയത്. അഞ്ചാം പനി പരന്നപ്പോള്‍ 30,000 വാക്സിനുകളാണ് ഇന്ത്യ അയച്ചുകൊടുത്തത്.

Share
Leave a Comment