കൊച്ചി: നവകരേള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ അന്യായമായി മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്.
കഴിഞ്ഞ 18-നാണ് സംഭവം. കൊല്ലത്ത് നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരെയും കാണാനെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞ് എത്തിയത് മുഖ്യമന്ത്രിക്കെതിരെ സമരം നടത്താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്നിക്കോട് പോലൂസ് ഏഴ് മണിക്കൂറോളം അർച്ചനയെ തടഞ്ഞ് വെച്ചത്.
തനിക്ക് നേരിട്ട മാനഹാനിക്കും മൗലികാവകാശ ലംഘനത്തിനും നഷ്ട പരിഹാരം നൽകണമെന്ന ആവശ്യവുമായാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. വലിയ മാനസിക സമ്മർദ്ദമാണ് നേരിട്ടതെന്നും മക്കളെ വരെ പലരും അധിക്ഷേപിക്കുകയും കളിയാക്കുന്നുവെന്നും അർച്ചന ആരോപിച്ചിരുന്നു.















