മികച്ച സംവിധായകനും നടനും സഹനടനുമടക്കം അഞ്ചു പുരസ്കരങ്ങൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറാണ് ഗോൾ ഗ്ലോബിൽ തിളക്കമേറിയ ചിത്രമായത്. ഡ്രാമ വിഭാഗത്തിൽ ഏട്ടു നോമിഷനുകളിൽ അഞ്ചും പുരസ്കാരമാക്കി മാറ്റിയാണ് ബോക്സോഫിസിൽ രണ്ടാമതായ നോളൻ ചിത്രം പുരസ്കാരത്തിൽ ഒന്നാമതായത്.. ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ ബാർബിക്ക് 9 നോമിനേഷനുകളുണ്ടായിരുന്നെങ്കിലും ഒരു പുരസ്കാരം മാത്രമാണ് നേടാനായത്. ജനപ്രീയ ചിത്രമെന്ന ഖ്യാതി നേടിയാണ് ആശ്വാസ പുരസ്കാരം സ്വന്തമാക്കിയത്.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി അഭ്രപാളിയിൽ വിസ്മയം തീർന്ന ഓപ്പൺഹൈമറിൽ കേന്ദ്രകഥാപാത്രമായ ജെ.റോബർട്ട് ഓപ്പൺഹൈമറായി അസാധ്യ പകർന്നാട്ടമാണ് കിലിയൻ മർഫി നടത്തിയത്. മികച്ച ഒർജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിനു സ്കോർ ഒരുക്കിയ ലഡ്‌വിഗ് ഗൊരാൻസൺ ആണ്
ലൂയിസ് സ്ട്രൗസ് എന്ന കഥാപാത്രമായി ആരാധക മനസ് കീഴടക്കിയ പ്രകടനത്തിനാണ് റോബർട്ട് ഡൗണി ജൂനിയറെ തേടി സഹനടന്റെ പുരസ്കാരമെത്തിയത്. കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന മാർട്ടിൻ സ്കോർസിസിയുടെ ചിത്രത്തിലെ പ്രകടനത്തിനാണ് ലില്ലി ഗ്ലാഡ്സ്റ്റോണെ മികച്ച നടിയാക്കിയത്. അവരുടെ ആദ്യ പുരസ്കാര നേട്ടമാണ്. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ എമ്മ സ്റ്റോൺ മികച്ച നടിയായി.
—