ന്യൂഡൽഹി: മാലദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് താരം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചത്.
” ഇന്ത്യ എടുത്ത നിലപാട് ശക്തവും മികച്ചതുമാണ്. നമ്മുടെ ഭാരതം എപ്പോഴും മികച്ചു നിൽക്കുന്നു. ഞാൻ നിരവധി തവണ ലക്ഷദ്വീപിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. എത്ര മനോഹരമായ സ്ഥലങ്ങളാണവ! കടൽത്തട്ടിലെ കാഴ്ചകൾ വളരെ മനോഹരവും അവശ്വസനീയവുമായിരുന്നു. ഇത് നമ്മുടെ ഭാരതമാണ്, ആത്മനിർഭരത കൈവരിച്ചവരാണ് നമ്മൾ ഭാരതീയർ”- വിരേന്ദർ സെവാഗിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചൻ എക്‌സിൽ കുറിച്ചു.
Viru paji .. this is so relevant and in the right spirit of our land .. our own are the very best .. I have been to Lakshadweep and Andamans and they are such astonishingly beautiful locations .. stunning waters beaches and the underwater experience is simply unbelievable ..
हम… https://t.co/NM400eJAbm— Amitabh Bachchan (@SrBachchan) January 8, 2024
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും ആക്ഷേപങ്ങൾ ഉയർത്തിയ മാലദ്വീപ് മന്ത്രിമാർക്കെതിരെ കടുത്ത വിമർശനങ്ങളാണ് രാജ്യത്തുട നീളം ഉയർന്നു വരുന്നത്. വിവാദത്തിന് പിന്നാലെ മാലദ്വീപ് ഹൈക്കമ്മീഷണറായ ഇബ്രാഹീം ഷഹീബിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു.















