ഇടുക്കി: മറിയക്കുട്ടി മോഡൽ സമരവുമായി മൂവാറ്റുപുഴയിലെ ആശാപ്രവർത്തകർ. മൂന്ന് മാസമായി ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു തെരുവിൽ ഭിക്ഷയാചിച്ച് ആശാപ്രവർത്തകർ പ്രതിഷേധിച്ചത്. വരുമാനമില്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ പറയുന്നു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് ഭിക്ഷയാചിക്കൽ പ്രതിഷേധവുമായി ആശാപ്രവർത്തകർ എത്തിയത്. ഇൻസെന്റീവുകളും ഓണറേറിയവും മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും മക്കളുടെ പഠനച്ചെലവുകൾക്കായി മറ്റു വഴികൾ തിരഞ്ഞെടുക്കേണ്ട അവസ്ഥയിലാണെന്നും ആശാപ്രവർത്തകർ പറഞ്ഞു. ക്രിസ്മസ് കഴിഞ്ഞിട്ടും വരുമാനം ലഭിക്കാത്തത് കടുത്ത സാമ്പത്തിക പ്രസിസന്ധിയിലേക്കാണ് നയിക്കുന്നത്. സർക്കാർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ആശാപ്രവർത്തകരുടെ ആവശ്യം.















