ഏതാനും ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ദ്വീപ സമൂഹങ്ങളാണ് മാലദ്വീപും ലക്ഷദ്വീപും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയരെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതോടെ എന്തിനാണ് അധിക പണം മുടക്കി മാലിദ്വീപ് പോലുള്ള സ്ഥലത്ത് സമയം ചെലവഴിക്കുന്നത്? എന്തിന് മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപങ്ങൾ നാം സഹിക്കണം? തുടങ്ങിയ ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉയർന്നു വന്നത്. വിദേശീയരെ പോലും കുളിരു കോരിപ്പിക്കുന്നതും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങൾ പോലും തോൽക്കുന്നതുമായ നിരവധി ദ്വീപുകൾ ഭാരതത്തിൽ തന്നെ ഉള്ളപ്പോൾ എന്തിനാണ് നാം മാലദ്വീപിനെ തേടി പോകുന്നത്? വൈവിധ്യങ്ങളാൽ സമൃദ്ധമായ ലക്ഷദ്വീപ് നമ്മുടെ ഭാരതത്തിൽ തന്നെയുള്ള കാര്യം ഇനിയും നാം മറക്കരുത്. പവിഴപ്പുറ്റുകളുടെയും ശൈലസേതുക്കളുടെയും നാടായ ലക്ഷദ്വീപ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചലോ..ടു ലക്ഷദ്വീപ്..
ലക്ഷദ്വീപിലേക്കുള്ള പ്രധാന പാക്കേജുകൾ ഇതാ..
കരവത്തി പാക്കേജ്

5 ദിവസത്തെ യാത്രയാണ് ഈ പാക്കേജ് നൽകുന്നത്. കവരത്തി, കൽപേനി, മിനിക്കോയ് ദ്വീപുകളിൽ കളിച്ചുല്ലസിച്ച് സമയം ചെലവഴിക്കാനുള്ള അവസരമാണ് ഈ പാക്കേജ് നൽകുന്നത്. രാത്രി എംവി കരവത്തി കപ്പലിലും നിങ്ങൾക്ക് താമസിക്കാം. 150 ഡയമണ്ട് ക്ലാസ് താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ നീന്തൽ, സ്‌നോർക്കലിംഗ്, മറ്റ് ജലകായിക വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു. 1 മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.
സൈ്വയിംഗ് പാം പാക്കേജ്

മിനിക്കോയിയിലേക്കുള്ള ആറ്, ഏഴ് ദിവസത്തെ ടൂർ പാക്കേജാണിത്. വിനോദസഞ്ചാരികൾക്ക് കടൽത്തീരത്ത് നിർമ്മിച്ച പ്രത്യേക റിസോർട്ടുകളിലും കോട്ടേജുകളിലും താമസ സൗകര്യങ്ങളും ഈ പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. കപ്പലുകളായ എംവി അറബിക്കടൽ, എംവി കരവത്തി, എംവി ലക്ഷദ്വീപ്, എംവി മിനിക്കോയ് എന്നിവയിലൂടെയായിരിക്കും യാത്ര.
താരതാഷി പാക്കേജ്

ലക്ഷദ്വീപിലേക്ക് സ്‌കൂബ ഡൈവിംഗ് ആഗ്രഹിച്ച് പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പാക്കേജുകളിലൊന്നാണ് താരതാഷി പാക്കേജ്. ലക്ഷദ്വീപിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി കടൽത്തീരത്ത് കോട്ടേജുകളും ഈ പാക്കേജ് പ്രദാനം ചെയ്യുന്നു. 4 ദിവസത്തെ പാക്കേജാണിത്.
ലക്ഷദ്വീപ് ഭരണക്കൂടമാണ് ഈ പാക്കേജുകളെല്ലാം പ്രദാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്‌സൈറ്റ് സന്ദർശിക്കാം..
https://lakshadweep.gov.in/tourism/tourist-packages/?fbclid=IwAR3gLAIrBVixsRzgwqXp5qOspjDHISQZz9ybejqwnV256XUNnwSul2LkAz4















