രണ്ട് ദിവസം മുൻപാണ് മകൾക്കും മകനുമൊപ്പം സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ഇപ്പോഴിതാ, പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനായ മാധവ്. പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിലൊരു അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്നാണ് മാധവ് ഇൻസ്റ്റഗ്രാമിൽകുറിച്ചത്. ചിത്രത്തിൽ മാധവിന്റെ തോളിൽ കൈവെച്ച് മോദി സംസാരിക്കുന്നതും കാണാം.















