തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം: അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്
ഗംഭീര ആക്ഷൻ വിരുന്നുമായിഅങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിനെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ആണീ സിനിമ. ...















