പാലക്കാട്: പ്രമീള ശശിധരൻ പാലക്കാട് നഗരസഭ അദ്ധ്യക്ഷ. 52 അംഗ നഗരസഭയിൽ 28 വോട്ടുകൾ നേടിയാണ് പ്രമീള ശശിധരൻ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മിനി ബാബുവിന് 17 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർത്ഥി ഉഷ രാമചന്ദ്രൻ 7 വോട്ടുകളും നേടി.
കഴിഞ്ഞ മാസം ചെയർപെഴ്സൺ പ്രിയ അജയൻ രാജി വച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരത്തെടുപ്പ് നടന്നത്. ബിജെപി സംസ്ഥാനസമിതി അംഗമായ പ്രമീള ശശിധരൻ ഇതിനു മുൻപും നഗരസഭാദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. 2015 മുതൽ 2020 വരെയായിരുന്നു അദ്ധ്യക്ഷയായി സേവനമനുഷ്ടിച്ചിത്. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിലാണ് പ്രമീള സത്യപ്രതിജ്ഞ ചെയ്തത്.















