കണ്ണൂർ: നിർത്തിയിട്ട ബസുകള്‍ക്കിടയില്‍പെട്ട് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. പയ്യന്നൂർ സ്വദേശി രാഘവനാണ് ബസുകള്‍ക്കിടയില്‍പെട്ട് മരിച്ചത്. പയ്യന്നൂരിൽ പഴയ ബസ്റ്റാന്റിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
ട്രാക്കിൽ നിർത്തിയിട്ട ബസുകൾക്കിടയിൽ നിന്നുകൊണ്ട് ലോട്ടറി വിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.















