തിരുവനന്തപുരം : സാമൂഹ്യമാധ്യമങ്ങളില്‍ ബീന സണ്ണി എന്ന പേരില്‍ ഇടതു പക്ഷത്തിന് വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്ന ആള്‍ മരിച്ച നിലയില്‍. ഉണ്ണി ഗോപാലകൃഷ്ണന്‍ എന്നാണ് ശരിയായ പേര്. ബീന സണ്ണി എന്ന പേരിൽ ഫേസ്‌ബുക്കിൽ എഴുതുന്നത് താൻ ആണെന്ന് ഇയാൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൻ തെരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഉണ്ണി ഗോപാലകൃഷ്ണനെ കണ്ടെത്തിയത്.
മലപ്പുറം സ്വദേശിയായണ്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു. യഥാര്‍ത്ഥ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ സ്വന്തം ചിത്രവും ഉണ്ണി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ഉണ്ണി ഗോപാലകൃഷ്ണൻ എന്ന ഒറിജിനൽ ഐഡിയിൽ ചില മാദ്ധ്യമങ്ങളിൽ ജോലി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യക്കുള്ള കാരണം അറിവായിട്ടില്ല.
അച്ഛൻ: പരേതനായ രാവുണ്ണി എഴുത്തച്ഛൻ. അമ്മ: പരേതയായ ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ: വാസുദേവൻ, ഹരിദാസൻ (റിട്ട. ആരോഗ്യവകുപ്പ്), പങ്കജാക്ഷൻ(റിട്ട. എസ്.ഐ,),രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ, സജിനി (ജീവനക്കാർ, ജില്ലാ ആശുപത്രി പെരിന്തൽമണ്ണ), രജനി (അങ്കണവാടി വർക്കർ, ചെറുകര). സംസ്കാരം ചൊവ്വാഴ്ച തിരുവനന്തപുരത്തു നടക്കും.