ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് സർക്കാർ ഉദ്യോഗസ്ഥരോടൊപ്പമാണ് യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന വിവിധ പൂജകളിലും ചടങ്ങുകളിലും മുഖ്യമന്ത്രി. ഹനുമാൻഗർഹി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലും മുഖ്യമന്ത്രി പ്രാർത്ഥന നടത്തി.
ലക്നൗ മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിക്കുന്ന ടെന്റ് സിറ്റിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ടെന്റ് സിറ്റിയിൽ എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നു. അയോദ്ധ്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഗതാഗത സൗകര്യമൊരുക്കുന്നതിനായി അയോദ്ധ്യയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. ധർമ പാതയിലും രാം പാതയിലുമാണ് ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചത്.
കഴിഞ്ഞ ദിവസം അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാമകഥ ആഖ്യാനം ആരംഭിച്ചിരുന്നു. മാർച്ച് 24-വരെ രാമകഥ നീണ്ടുനിൽക്കും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സാംസ്കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.















