ഇത്തവണത്തെ ഓസ്കർ നോമിനേഷൻ മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ളതായിരുന്നു. എന്നാൽ, 2018 ഓസ്കറിൽ നിന്നും പുറത്തായെന്ന വാർത്ത വന്നതോടെ മലയാളികൾ വീണ്ടും നിരാശയിലായി. പ്രതീക്ഷകളൊന്നും അവസാനിച്ചിട്ടില്ലെന്നൊരു വാർത്തയാണ് വീണ്ടും പുറത്ത് വരുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ജൂഡ് ആന്റണി ജോസഫിന്റെ ‘2018: എവരിവണ്‍ ഹീറോ’ ഇടം പിടിച്ചിരിക്കുകയാണ്. 265 ചിത്രങ്ങൾക്കൊപ്പമാണ് 2018-നും ഇടം നേടാനായത്.
ഇന്ത്യയിൽ നിന്നും ബോളിവുഡ് ചിത്രം ട്വൽത്ത് ഫെയിലും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നേരത്തെ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്നു 2018-ന് ലഭിച്ചത്. എന്നാൽ. ചുരുക്കപ്പട്ടികയിൽ ചിത്രം ഇടംപിടിക്കാൻ കഴിഞ്ഞില്ല. ഇതോടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്താണ് മറ്റൊരു പുതുവെളിച്ചം തെളിഞ്ഞിരിക്കുന്നത്.
ജനുവരി 23-നാണ് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കുന്നത്. 265 ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്ത് സിനിമകളാണ് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുക.















