ലക്നൗ: അയോദ്ധ്യ സന്ദർശന വേളയിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമനഗരം വൃത്തിയുള്ളതും മനോഹരവുമായിരിക്കണം കുംഭമേളയ്‌ക്ക് സമാനമായ രീതിയിൽ അയോദ്ധ്യയിലും വൃത്തി വേണം. റോഡുകളിൽ അഴുക്കുണ്ടാകരുത്. ദിവസവും ശൗചലയങ്ങൾ വൃത്തിയാക്കണം. ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായി രാമനഗരം കാണപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയോദ്ധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം സന്ന്യാസിമാരുടെ ക്ഷേമം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ജനുവരി 22ന് ശേഷം അയോദ്ധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും വൻ വർദ്ധനാവാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ എല്ലാ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സങ്കടമോചന ഹനൃുമാൻ ക്ഷേത്രത്തിലും കുബേർതിലയും മുഖ്യമന്ത്രി സന്ദർശിച്ചു. പിന്നാലെ ക്ഷേത്രനഗരിയിൽ ഒരുക്കിയിട്ടുള്ള മഹന്ത് അവേദ്യനാഥ് ജി നഗർ, ഓംകാർ ഭാവെ നഗർ, വാംദേവ് ജി മഹാരാജ് നഗർ എന്നിവടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.