തൃശൂർ: പോക്സോ പ്രതിയുടെ പിതാവിന്റെ മുതൽമുടക്കിൽ സ്റ്റേഷനിൽ എ സി സ്ഥാപിച്ച ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗുരുവായൂർ ഡിവൈഎസ്പി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.
പോലീസ് സേനയ്‌ക്ക് കളങ്കമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിവൈഎസ്പി പി കെ മനോജ് കുമാർ, എസ് ഐ മാരായ പി പി വിൻസന്റ്, അബ്ദുൾ റഹ്മാൻ എന്നിവർക്കാണ് സസ്പെൻഷൻ. പോക്സോ കേസ് പ്രതിയായ അസ്‌ലമിന്റെ പിതാവ് അബ്ദുൾ ഗഫൂറിന്റെ കൈയ്യിൽ നിന്നും പണം വാങ്ങി എസി സ്ഥാപിക്കുകയായിരുന്നു.