ജയറാമിന്റെ ഉഗ്രൻ തിരിച്ചു വരവ് കാത്തിരിക്കുന്ന സിനിമയാണ് ഓസ്‍ലർ. ചിത്രം തീയേറ്ററിൽ എത്താൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. മിഥുൻ മാനുവലിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചത്. 2 മണിക്കൂർ 24 മിനിറ്റാണ് ഓസ്‍ലറിന്റെ ദൈർഘ്യമെന്നാണ് സൂചനകൾ. സിനിമയുടെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെയും വിവിധ ആപ്പുകളിലൂടെയുമാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ എടുക്കാവുന്നത്.
എന്നാൽ, മമ്മൂട്ടി ഉണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെക്കുറിച്ച ചോദ്യങ്ങൾക്ക് ജയറാമും മിഥുൻ മാനുവലും ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആരാധകരുടെ സംശയങ്ങൾ വർധിപ്പിക്കുന്ന തരത്തിൽ സിനിമയുടെ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർഒ റോബോർട്ട് കുര്യാക്കോസ്. ഇതിന് പിന്നാലെ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.















