ഇടുക്കി: സുന്നത്ത് നടത്തിയതിന് പിന്നാലെ 67 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഷെനീറിൻ- നുസ്രത്ത് ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാളാണ് മരിച്ചത്.
ജനുവരി രണ്ടിനാണ് സംഭവം. നുസ്രത്തിന്റെ വീട്ടിൽ വച്ചായിരുന്നു സുന്നത്ത്. ഇതിന് പിന്നാലെ കുഞ്ഞിന് രക്തസ്രാവം തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിക്ക് ശ്വാസതടസുമുണ്ടായി. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജനുവരി നാലിന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.















