ചെന്നൈ സൂപ്പർ സിംഗ് നായകൻ മഹേന്ദ്ര സിംഗ് ധോണി അവധിയാഘോഷത്തിന് ഇടവേളയിട്ട് നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. 2024 സീസണ് മുന്നോടിയായുള്ള ഐപിഎല്ലിന് ഒരുങ്ങാനാണ് ധോണി ജന്മനാടായ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചത്. കാലിലെ പരിക്കിൽ നിന്ന് താരം പൂർണ മുക്തനായെന്നാണ് സൂചന. 42-ാം വയസിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ താരത്തിന് കഴിയുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. 2024 ആകും നായകനായി ധോണിയുടെ അവസാനമായി കാണാനാവുക എന്നാണ് പലരും കരുതുന്നത്. എന്നാൽ എപ്പോഴും സർപ്രൈസുകൾ കാത്തുവയ്‌ക്കുന്ന തല ഐപിഎൽ നിന്നുള്ള വിരമിക്കലും അങ്ങനെയാകും പ്രഖ്യാപിക്കുക എന്നു കരുതുന്നവരും ചുരുക്കമല്ല.
ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ നെറ്റ്‌സിലാണ് ധോണി പരിശീലനം ആരംഭിച്ചത്. ഇതിന്റെ വീഡിയോയാണ് പുറത്തെത്തിയത്. ജിമ്മിലെ വർക്കൗട്ട് സെക്ഷനുകളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഋഷഭ് പന്തിന്റെ സഹോദരിയുടെ എൻഗെജ്മെന്റ് പരിപാടിയിലാണ് ധോണിയെ ഒടുവിൽ കണ്ടത്. ഇതിന് പിന്നാലെയാണ് ആഘോഷങ്ങളിൽ നിന്ന് ഇടവേളയെടുത്ത് താരം വീണ്ടും കളത്തിലിറങ്ങിയത്.
അഞ്ചാം കിരീടം നേടി ചെന്നൈ ചാമ്പ്യൻപട്ടം നിലനിർത്താനാണ് ഇത്തവണയും ഇറങ്ങുന്നത്. കരുത്ത് കൂട്ടിവരുന്ന ചെന്നൈ നിര ഇത്തവണ കഴിഞ്ഞ സീസണിനെക്കാളും സന്തുലിതമാണ്. ഗുജറാത്തിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ അഞ്ചാം കിരീടം ഉയർത്തിയത്.
View this post on Instagram
“>
View this post on Instagram