കേരള പോലീസിന്റെയും നിയമസംവിധാനത്തിന്റെയും കണ്ണുവെട്ടിച്ച് സുഖാവാസത്തിലായിരുന്നു സവാദ് എന്ന് അയൽക്കാരൻ നൗഫൽ. ഷാജഹാൻ എന്ന പേരിലാണ് സവാദ് കണ്ണൂരിലെ മട്ടന്നൂർ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിദിനം 1,200 കൂലിയിൽ മരപ്പണി ചെയ്താണ് ഇയാൾ കുടംബം നയിച്ചിരുന്നതെന്നും അയൽക്കാരൻ പറയുന്നു.
മട്ടന്നൂരിലെത്തിയിട്ട് രണ്ട് വർഷമായെന്നാണ് അയൽവാസികൾ പറയുന്നത്. ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും സവാദ് എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും നൗഫൽ പറഞ്ഞു. നിലവിൽ കൂരിമുക്കിലാണ് ജോലി ചെയ്തിരുന്നത്. മാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട ചിത്രവുമായി ഏറെ വ്യാത്യാസമുണ്ട്. പഴയ ഫോട്ടോ കണ്ടിട്ടും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ജനുവരി അവസാനത്തോടെ വാടക വീടിന്റെ എഗ്രിമെന്റ് കഴിഞ്ഞു. അതുകൊണ്ട് ഇവിടെ നിന്ന് താമസം മാറാൻ പോവുകയാണെന്ന് സവാദ് അറിയിച്ചിരുന്നു. ഇവിടുത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് ചേക്കേറാൻ ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായത്- നൗഫൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുൻപ് വിളകോടായിരുന്നു ഇയാൾ ഒളിവുജീവിതം നയിച്ചിരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മട്ടന്നൂരിലെത്തിയതിന് ശേഷമാണ് രണ്ടാമത് കുഞ്ഞുണ്ടായതെന്നും നൗഫൽ പറഞ്ഞു. ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണ് സവാദിനുള്ളത്. കാസർകോട് നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യ പിതാവ് കാസർകോട് എസ്ഡിപിഐ പ്രവർത്തകനാണ്. എന്നാൽ പ്രതിയാണെന്ന് അറിയാതെയാണ് വിവാഹം ചെയ്തതെന്നാണ് ഭാര്യ പറയുന്നത്. നേരത്തെ നരിയംപ്പാറയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. വിളകോട് നടന്ന ഒരു കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന സംശയവും നൗഫൽ ഉന്നയിച്ചു.