സിനിമാ നടൻ വിജയ് സേതുപതിയെ ഹിന്ദി ഭാഷാ വിരോധിയാക്കാനുള്ള ശ്രമവുമായി മാദ്ധ്യമപ്രവർത്തകൻ. താരത്തിന്റെ പുതിയ സിനിമയായ മേരി ക്രിസ്മസിന്റെ പ്രമോഷനിടയിലായിരുന്നു ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചത്. ഹിന്ദി ഭാഷയെ തമിഴ്നാട് വർഷങ്ങളായി ഇഷ്ടപ്പെടുന്നില്ലെന്നും അതിനെക്കുറിച്ചുള്ള വിജയ് സേതുപതിയുടെ അഭിപ്രായവുമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. താൻ ഹിന്ദി ഭാഷയെ ഇഷ്ടപ്പെടുന്നു
എന്ന മറുപടിയാണ് വിജയ് സേതുപതി നൽകിയത്.
കഴിഞ്ഞ 75 വർഷത്തെ തമിഴ്നാടിന്റെ ചരിത്രം പരിശോധിച്ചാൽ ഹിന്ദി ഭാഷയെ എതിർക്കുന്നതായല്ലേ കാണാൻ കഴിയുന്നത് എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ആദ്യ ചോദ്യം. ഹിന്ദി അറിയില്ലെന്ന ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ നടക്കുന്നില്ലേ എന്ന ചോദ്യമായിരുന്നു രണ്ടാമത്തത്. ഇതോടെയാണ് തനിക്ക് ഹിന്ദി ഭാഷയോട് വിരോധമില്ലെന്ന് വിജയ് സേതുപതി തുറന്നടിച്ചത്.
വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിച്ചെത്തുന്ന ‘മേരി ക്രിസ്മസ്’ ജനുവരി 12നാണ് തീയേറ്ററുകളിൽ എത്തുന്നത്. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇരു ഭാഷകളിലെയും ട്രെയിലറുകൾ തമ്മിലും വ്യത്യാസമുണ്ട്. തമിഴിലും ഹിന്ദിയിലും ചില കഥാപാത്രങ്ങളും, അവയെ അവതരിപ്പിക്കുന്ന താരങ്ങളും വ്യത്യസ്തരാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പൂജയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.