കാഠ്‌മണ്ഡു: ബലാത്സംഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയ്‌ക്ക് എട്ടുവർഷം തടവ്. കാഠ്‌മണ്ഡു ജില്ലാ കോടതിയാണ് താരത്തിനെ ശിക്ഷിച്ചത്. ജഡ്ജ് ശിഷിർ രാജ് ധാകൽ ആണ് വിധി പ്രസ്താവം നടത്തിയത്. മൂന്ന് ലക്ഷം പിഴയിൽ രണ്ടു ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകണം. 2022 സെപ്റ്റംബർ ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന യുവതിയുടെ വാദം കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ലാമിച്ചനെയ്‌ക്കെതിരെയുള്ള കുറ്റം തെളിഞ്ഞിരുന്നു.
2022 ഓക്ടോബർ ആറിൽ കരീബിയൻ പ്രീമിയർ ലീഗ് കഴിഞ്ഞുവരുമ്പോൾ താരം ആദ്യമായി അറസ്റ്റിലാവുന്നത്. 20 ലക്ഷം രൂപയുടെ ബോട്ടിലാണ് താരം ജാമ്യത്തിലിറങ്ങിയത്. ഓസ്‌ട്രേലിയയുടെ ബിഗ് ബാഷിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ചിട്ടുള്ള വലംകൈയ്യൻ ലെഗ് സ്പിൻ ബൗളറായ ലാമിച്ചനെ നേപ്പാളിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമാണ്.
ബലാത്സംഗ ആരോപണത്തെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ നേപ്പാൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.സെപ്റ്റംബർ 8 ന് നേപ്പാൾ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. 2022 ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽ വച്ച് സന്ദീപ് ലാമിച്ചനെ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി.