എറണാകുളം: സാമ്പത്തിക ക്രമക്കേട് നടത്തിയ സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ നടപടി. ഇന്ന് ചേർന്ന ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലാണ് രാജുവിനെതിരെ നടപടിയെടുത്തത്. തിരഞ്ഞെടുത്ത എല്ലാ പദവികളിൽ നിന്നും രാജുവിനെ ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പാർട്ടി പദവികൾ ദുരുപയോഗം ചെയ്ത്, 73 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറുത്തുവിടാൻ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല.