കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.മാനേജർ, അസി. മാനേജർ (പിആർ – ഇവന്റുകൾ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ – മെക്കാനിക്കൽ), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് – എസ്‌കലേറ്ററുകൾ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
അസി.മാനേജർ (പിആർ-ഇവന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം റെഗുലർ ബിരുദവും അംഗീകൃത സർവകലാശാലയിൽ നിന്നും ജേണലിസം-മാസ് കമ്മ്യൂണിക്കേഷനിൽ രണ്ട് വർഷ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ – മെക്കാനിക്കൽ) വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ – ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് – കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത.
എക്‌സിക്യൂട്ടീവ് (ലിഫ്റ്റും എസ്‌കലേറ്ററും) വിഭാഗത്തിൽ ബിടെക്/ബിഇ ഇൻ ബിഇ/ ബി ടെക് ഇൻ ഇലക്ട്രിക്കൽ – ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് – കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയാണ്
യോഗ്യത.
പ്രായപരിധി
അസി.മാനേജർ (പിആർ-ഇവന്റ്) തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 35 വയസാണ്.
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ-മെക്കാനിക്കൽ) , എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്-എസ്‌കലേറ്റർ) വിഭാഗത്തിൽ 32 വയസാണ് പ്രായപരിധി.
ശമ്പളം:
അസി. മാനേജർ (പിആർ – ഇവന്റ്) തസ്തികതയിൽ 50000-160000 രൂപ.
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) തസ്തികതയിൽ 40000-140000 രൂപ
എക്‌സിക്യൂട്ടീവ് (ലിഫ്റ്റും എസ്‌കലേറ്ററും) തസ്തികതയിൽ 40000-140000 രൂപ
ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 17-ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.















