ഇടുക്കി: നവകേരള സദസിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ഹുസെെനെതിരെയാണ് നടപടി.
ഫേസ്ബുക്കിലും വനം വരുപ്പി ഉദ്യോഗസ്ഥർ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലും നവകേരള സദസിനെതിരെ പരോക്ഷമായി വിമർശിച്ച് പോസ്റ്റിട്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ചർച്ചകൾ വന്നതോടെയാണ് നടചടിയെന്നാണ് വിവരം. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു അറിയിച്ചു.