നടൻ റൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തെ വാഴ്‌ത്തി ഗായകൻ യോ യോ ഹണിസിംഗ്. സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ച ഹണിസിംഗ് വിമർശകരെ ചീത്തയും വിളിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം.സിനിമ കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഇന്ത്യൻ ടറാന്റീനോ ആണെന്നും അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലമാണെന്നും പറഞ്ഞ ഹണി സിംഗ് സിനിമയുടെ തിരക്കഥയെയും പ്രശംസിച്ചു. അഭിനേതാക്കളുടെ മനോഹര പ്രകടനമായിരുന്നെന്നും റൺബീർ മികച്ച നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കൻ വിഖ്യാത സംവിധായകനുമായി സന്ദീപിനെ താരതമ്യം ചെയ്ത ഹണിസിംഗിനെ വിമർശകർ രൂക്ഷമായി പരിഹസിച്ചു.
ബോബി ഡിയോൾ,രശ്മിക മന്ദാന,ത്രിപ്തി ദിമ്രി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ബോക്സോഫിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്നുവെന്നും വയലൻസ് പ്രമോട്ട് ചെയ്യുന്നുവെന്നും ചിത്രത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
View this post on Instagram
“>
View this post on Instagram