വൻ യുവതാരനിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ അജുവിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇക്കാര്യം വിനീത് ശ്രീനിവാസൻ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 40 ദിവസമെടുത്തായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം.
View this post on Instagram
തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.
ഹൃദയത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീത സംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്‌സ് സേവ്യർ