മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ ഭീകരൻ; അന്ത്യേരി സുരയ്ക്ക് ജയിൽ മോചനമേകി പിണറായി സർക്കാർ; പുറത്തുവിട്ടത് നല്ല നടപ്പിൽ; വൻസ്വീകരണം നൽകി സി പി എം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ ഭീകരൻ; അന്ത്യേരി സുരയ്‌ക്ക് ജയിൽ മോചനമേകി പിണറായി സർക്കാർ; പുറത്തുവിട്ടത് നല്ല നടപ്പിൽ; വൻസ്വീകരണം നൽകി സി പി എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുസ്ലീം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു ഭീകരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനൽ ജയിൽ മോചിതനായി. ജയിലിലെ നല്ലനടപ്പിനെന്ന പേരിൽ പിണറായി സർക്കാരാണ് മോചനം നൽകിയത്.

2001 ജനുവരി 14ന് കോഴിക്കോട് ജില്ലയിലെ ചെക്യാട് മുസ്ലീം സമുദായ നേതാവ് താനക്കോട്ടൂര്‍ മൊയ്തുഹാജിയെ വീട്ടിൽക്കയറി വെടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ 2007 ലാണ് ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2001 ൽ ഈ കൊലപാതകം നടക്കുമ്പോൾ പിണറായി വിജയനായിരുന്നു സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1998 ൽ പിണറായി സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത ശേഷം സിപിഎം നേതൃത്വത്തിൽ കേരളത്തിൽ അരങ്ങേറിയ നരവേട്ടകളിൽ പ്രധാന സംഭവമായിരുന്നു ഇത്.

മൊയ്തു ഹാജി സിപിഎമ്മിന് വലിയ ഭീഷണിയൊന്നുമായിരുന്നില്ല. പക്ഷേ, ചെക്യാട്ട് ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതു സിപിഎം മാത്രമായിരിക്കണമെന്ന വാശിയായിരുന്നു കൊലയ്‌ക്കു പിന്നില്‍. ബോംബുകളും വാളുകളും മഴുവുമായി ഒരു ജനക്കൂട്ടം മൊയ്തു ഹാജിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മാർക്സിസ്റ്റുകാർ അദ്ദേഹത്തെ കൊലപ്പെടുത്തി. ആ വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തുകൾ പോലും കത്തിച്ചു. തുടർന്ന് അവിടെയുള്ള മുസ്ളീം വീടുകൾ ആക്രമിച്ച മാർക്സിസ്റ്റ് ജനക്കൂട്ടം വിവാഹത്തിനായി ചില വീടുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം പോലും കവർന്നെടുക്കുകയും വിവാഹ ക്ഷണക്കത്തുകൾ വലിച്ചുകീറുകയും റോഡിൽ വിതറുകയും കത്തിക്കുകയും ചെയ്തു. വിളഞ്ഞു നിന്നിരുന്ന നെൽവിളകളും നൂറുകണക്കിന് തെങ്ങുകളും കത്തിച്ചു. മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തുന്നതിന് മുമ്പ് ഹിന്ദു സംഘടനകളെ കള്ളക്കേസിൽ കുടുക്കാൻ വിസിൽ മുഴക്കുകയും ഓം കാളി, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുന്ന തന്ത്രങ്ങളാണ് മാർക്സിസ്റ്റുഗുണ്ടകൾ പയറ്റിയത്.

പിന്നീട് 1998 നവംബർ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകൻ കുഞ്ഞിരാമനെ വെട്ടിക്കൊന്ന കേസിലും അന്ത്യേരി സുരനാണ് പ്രതി എന്ന് പോലീസ് തിരിച്ചറിഞ്ഞു. ആ കേസിലും ഇയാളെ ശിക്ഷിച്ചു.

മൊയ്തു ഹാജിയുടെ മൃതദേഹവും അന്ന് തകർന്ന വീടും

സിപിഎം നിയന്ത്രിത പാർട്ടി ഗ്രാമങ്ങളിൽ നേരിയ എതിർശബ്ദം പോലും ഉയരാതിരിക്കാനും പാർട്ടിക്ക് സ്വാധീനം കുറഞ്ഞ ഗ്രാമങ്ങളിലെ എതിർ പാർട്ടികളിലെ നേതാക്കളെയും ഉശിരുള്ള പ്രവർത്തകരെയും കൊന്നുതള്ളാനും സിപിഎം വളർത്തിയ ആളാണ് ഇയാൾ എന്നാണ് ആരോപണം.
കണ്ണൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ, ഇങ്ങിനെ പല ജയിലുകളിലും ഇയാൾ മാറി മാറി കരാഗ്രഹവാസം അനുഭവിച്ചു.

അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തിന് പാര്‍ട്ടി ലക്ഷങ്ങളാണ് നല്‍കിയത് എന്ന വാർത്ത അന്ന് പ്രമുഖ പത്രങ്ങളിൽ വന്നിരുന്നു. സുരയുടെ മകളുടെ കല്യാണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയില്‍ സര്‍ക്കുലറും വിതരണം ചെയ്തിരുന്നതായി വാർത്തയുണ്ടായിരുന്നു. സിപിഎമ്മിന്റെ പല പ്രമുഖരുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഈ സുരൻ. ഇയാൾ ചെക്യാട്ട് പുതിയ വീട് നിര്‍മിച്ചപ്പോഴും സിപിഎം വൻ തുക പിരിവെടുത്ത് നല്‍കി,

ടിപി ചന്ദ്രശേഖരന്‍വധ ഗൂഢാലോചനയുമായി അന്ത്യേരി സുരക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ചെക്യാട്ട് മുസ്‌ലിം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ അന്ന് ഇയാൾ ജയിലിൽ ആയിരുന്നു എങ്കിലും ടി പി വധത്തിനു തൊട്ടു മുൻപ് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു. നിയമം തെറ്റിച്ച് പരോളിലിറങ്ങാനുള്ള സ്വാധീനം സുരക്കുണ്ടായിരുന്നു എന്ന് ആരോപണമുണ്ട്. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനുമടക്കം സിപിഎമ്മിന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും പ്രമുഖ നേതാക്കള്‍ അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തിനെത്തി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന വിവാഹവീട്ടില്‍ നടന്നതായാണ് പോലീസ് സംശയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 2010 അവസാനമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മുപ്പതോളം രാഷ്‌ട്രീയത്തടവുകാരെ സുഖവാസത്തിനായി ചീമേനിയിലെ തുറന്ന ജയിലിലേക്കു മാറ്റിയത്. 2011 ഓഗസ്റ്റില്‍ കാസര്‍കോട്ട് ചീമേനിയിലെ തുറന്ന ജയിലില്‍ കഴിയുമ്പോൾ ജയിലിനു പുറത്തുകടന്ന് ഒരു കിലോമീറ്റര്‍ അകലെ കോളനിയിലെ വ്യാജമദ്യ വില്‍പന കേന്ദ്രത്തിലെത്തി എന്ന് ആരോപണമുണ്ട്. മറ്റു രണ്ടു തടവുകാരോടൊപ്പം അവിടെ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി പ്രദീപനും അന്ത്യേരി സുരയും ഉള്‍പ്പെടെ സിപിഎമ്മിനു വേണ്ടപ്പെട്ടവരെയാണു തുറന്ന ജയിലിലേക്കു മാറ്റാന്‍ ആഭ്യന്തരവകുപ്പു നിര്‍ദേശം നല്‍കിയത് എന്നത് അന്ന് വിവാദമായി. പ്രദീപനെ പിന്നീടു ശിക്ഷ ഇളവുചെയ്തു വിട്ടയച്ചു. തടവുചാടി വീണ്ടും പിടിയിലാവുന്നവരെ വിദൂര ജയിലുകളിലേക്കു വിടുകയാണു പതിവെങ്കിലും, അന്ത്യേരി സുരയെ സ്വന്തം തട്ടകമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ളോക്കിലേക്കു തന്നെ തിരിച്ചു കൊണ്ടുവരികയായിരുന്നു.

2012 ജൂലൈ മാസത്തിൽ അന്ത്യേരി സുരയുൾപ്പെടെ 11 സി.പി.എം തടവുകാ൪ ചേ൪ന്ന് ജയിലിൽ ഹെഡ് വാ൪ഡനെയും രണ്ട് വാ൪ഡൻമാരെയും മ൪ദിച്ചിരുന്നു. അതിനു ശേഷം ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ജയിൽ ജീവനക്കാ൪ സി.പി.എം തടവുകാരെ മ൪ദിച്ചെന്നാരോപിച്ചാണ് ജയിലിലേക്ക് മാ൪ച്ച് നടത്തി. സിപിഎം തടവുകാരെ ഉദ്യോഗസ്ഥരെ ചെറുക്കുമെന്ന് മാ൪ച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം തൃശൂ൪ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ ജയിൽ ഉദ്യോഗസ്ഥ൪ക്ക് നേരെ ഭീഷണി മുഴക്കിയത് അന്ന് വാർത്തയായിരുന്നു.

2017 ഏപ്രിലിൽ പരോളിന്‌ ശ്രമിച്ച അന്ത്യേരി സുരയ്‌ക്ക് പക്ഷെ തിരിച്ചടി നേരിട്ടു. ഇയാൾക്ക് പരോൾ നൽകരുതെന്ന് വടകര റൂറൽ എസ്.പിയുടെ റിപ്പോർട്ട് വന്നിരുന്നു. സുര പുറത്തിറങ്ങിയാൽ നാട്ടിൽ രാഷ്‌ട്രീയ സംഘർഷത്തിനുള്ള സാധ്യത ഉണ്ടെന്ന വസ്തുത കണക്കിലെടുത്താണ് എസ് പി അങ്ങിനെ റിപ്പോർട് നൽകിയത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടിട്ടും വഴങ്ങാത്ത എസ്.പിയെ സ്ഥലംമാറ്റാൻ നീക്കം ഉണ്ടായി.

അന്ത്യേരി സുരക്ക് വൻ സ്വീകരണമാണ് സിപിഎം നൽകിയത്. സോഷ്യൽ മീഡിയയിൽ ഇയാളുടെ വീരസാഹസികതകൾ എണ്ണിപ്പറഞ്ഞുള്ള ധാരാളം പോസ്റ്റുകളും ഉണ്ട്. കഴുത്തു നിറയെ ചുവന്ന മാലയുമായി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ നടന്നു നീങ്ങുന്ന ഇയാളുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്.

അതിനിടെ മുസ്ലീം സമുദായ നേതാവിനെ കൊലപ്പെടുത്തിയായ അന്ത്യേരി സുരയെ നല്ലനടപ്പെന്നപേരിൽ വിട്ടയച്ച പിണറായി വിജയന്റെ നടപടിയെ വിമർശിച്ചു കൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്.

Tags: Pinarayi VijayannadapuramAnthyeri Sura
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies