ന്യൂഡൽഹി : സനാതനധർമ്മം സ്വീകരിക്കാനായി 90 ഓളം അമേരിക്കൻ പൗരന്മാർ ഇന്ത്യയിലെത്തി . സ്വാമി വേദവ്യാസാനന്ദിന്റെ നേതൃത്വത്തിൽ ഹരിദ്വാറിൽ എത്തിയ 90 വിദേശ പൗരന്മാർ മകരസംക്രാന്തി ദിനത്തിൽ സനാതന ധർമ്മം സ്വീകരിച്ച് സന്യാസ ദീക്ഷ സ്വീകരിക്കും. നിരഞ്ജൻ പീതാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദ ഗിരി മഹാരാജ് ശ്രീ ദക്ഷിണ കാളി ഘട്ടിൽ നടക്കുന്ന ചടങ്ങിൽ നേതൃത്വം വഹിക്കും .
സംഘം ഗംഗാതീരത്ത് ധ്യാനിക്കുകയും ആരതി നടത്തുകയും ചെയ്തു . സ്വാമി കൈലാസാനന്ദ ഗിരി മഹാരാജിൽ നിന്ന് അനുഗ്രഹവും തേടി . ലോകം മുഴുവൻ സനാതന ധർമ്മ സംസ്കാരവും പാരമ്പര്യവും സ്വാധീനിക്കുന്നുവെന്ന് സ്വാമി കൈലാസാനന്ദ ഗിരി മഹാരാജ് പറഞ്ഞു. പാശ്ചാത്യ സംസ്‌കാരം ഉപേക്ഷിച്ച് സനാതന ധർമ്മ സംസ്‌കാരത്തെക്കുറിച്ച് പഠിച്ച് അത് സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹരിദ്വാറിലെത്തിയ വിദേശികൾ പറഞ്ഞു. സനാതന പാരമ്പര്യമനുസരിച്ച് എല്ലാവരും യാഗം, ധ്യാനം, ആരാധനാ രീതികൾ എന്നിവയും പഠിക്കുന്നുണ്ട്.
ജനുവരി 15ന് നടക്കുന്ന ദീക്ഷാ പരിപാടിയിൽ പ്രമുഖരായ നിരവധി സന്യാസിമാർ പങ്കെടുക്കുമെന്ന് സ്വാമി അവന്തികാനന്ദ് ബ്രഹ്മചാരി പറഞ്ഞു.