തെന്നിന്ത്യൻ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് മഹാലക്ഷ്മി. നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറിനെ പുനർ വിവാഹം കഴിച്ചതിന് പിന്നാലെ വിവാദങ്ങളിൽ നിറയുകയായിരുന്നു താരം. വിവാഹശേഷം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുള്ള ചിത്രങ്ങളടക്കം വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു ഇരുവരും മുന്നോട്ട് പോയത്.
ഇപ്പോഴിതാ രവീന്ദർ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് രവീന്ദറിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നത്.
ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് രവീന്ദർ. ശ്വസിക്കാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് ഒരാഴ്ചക്കാലം ഐസിയുവിലായിരുന്നു. തന്റെ യുട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അസുഖ വിവരം രവീന്ദർ പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. ശ്വാസതടസ്സം മൂലം മൂക്കിൽ ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചാണ് രവീന്ദർ സംസാരിച്ചത്.