ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . പ്രാരംഭ ബുള്ളറ്റ് ട്രെയിൻ സർവീസ് സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിലായിരിക്കും . ആദ്യത്തെ “മെയ്ഡ് ഇൻ ഇന്ത്യ” മെമ്മറി ചിപ്പ് ഈ വർഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈബ്രന്റ് ഗുജറാത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . “ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വേഗത്തിലാണ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു; അദ്ദേഹത്തിന്റെ പിന്തുണ , മുംബൈയെ ബന്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട്. എന്നിവ മൂലം ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വിജയകരമായി പുരോഗമിക്കുകയാണ്. 270 കിലോമീറ്ററിന്റെ ജോലികൾ പ്രായോഗികമായി പൂർത്തിയായിക്കഴിഞ്ഞു, 2026-ൽ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടാനുള്ള പൂർണ്ണ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
270 കിലോമീറ്റർ നീളത്തിൽ വയർ ഡക്‌റ്റ് സ്ഥാപിച്ചു. ഷെഡ്യൂൾ അനുസരിച്ച് പണി പുരോഗമിക്കുന്നു. മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ പണിയും ആരംഭിച്ചു. എട്ട് നദികൾക്ക് കുറുകെയുള്ള പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. രണ്ട് പാലങ്ങൾ ഇതിനകം പൂർത്തിയായി, സബർമതി ടെർമിനൽ സ്റ്റേഷന്റെ ജോലിയും പ്രായോഗികമായി പൂർത്തിയായി, ”അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിച്ച” മെമ്മറി ചിപ്പ് 2024 ൽ പുറത്തിറങ്ങും . ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ജിഐഡിസി) സാനന്ദിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിലവിൽ വരുന്ന മൈക്രോണിന്റെ അർദ്ധചാലക പ്ലാന്റിന് സമീപമാണ് സിംടെക് പ്ലാന്റ് വരുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.