ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശുവികസനന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചതിനെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനം . ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സ്മൃതി ഇറാനിയും സംഘവുമെത്തിയത് .
എന്നാൽ പ്രവാചകന്റെ പള്ളിയായ അൽ മസ്ജിദ് അൽ നബ്വിയുടെ പരിസരത്ത് ശിരോവസ്ത്രമില്ലാതെ ഹിന്ദു സ്ത്രീയെ കണ്ടതാണ് പലരുടെയും വിദ്വേഷത്തിന് കാരണം . ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിന്റെ ചുറ്റളവിൽ ഒരു ഹിന്ദുവിനെയും , ഹിജാബ് ധരിക്കാത്ത സ്ത്രീയെയും എങ്ങനെ അനുവദിച്ചുവെന്നതാണ് പലരുടെയും ചോദ്യം.
എന്തുകൊണ്ടാണ് ഞങ്ങളുടെ സങ്കേതത്തിന്റെ ചുറ്റളവ് വരെ നിങ്ങൾ മുശ്രിക്കിനെ അനുവദിക്കുന്നത്?” സ്മൃതി ഇറാനിയുടെ മദീന സന്ദർശനത്തിൽ പ്രകോപിതനായ ഒരു ഇസ്ലാമിസ്റ്റ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘ നിങ്ങൾ ഗുരുതരമായ തെറ്റ് ചെയ്തു, അല്ലാഹു ഇതിന് തിരിച്ചടി നൽകും ‘ എന്നാണ് മറ്റൊരു ട്വീറ്റ്. ഹിജാസ് മേഖലയിൽ വിഗ്രഹാരാധകരുടെ സാന്നിധ്യം പ്രവാചകൻ വ്യക്തമായി വിലക്കിയിട്ടുണ്ടെന്നാണ് മറ്റൊരു കമന്റ്.















