ആലപ്പുഴ:14-കാരിയുടെ ചിത്രം മോർഫ് ചെയ്ത്് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം മുഖേനയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്.
പിന്നീട് സൗഹൃദം മുതലാക്കി പെൺകുട്ടിയെ കബളിപ്പിച്ച് ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി ഇവ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.