മുംബൈ: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ സാംസ്കാരിക വിഭാഗം മലയാളഭാഷ കവികളുടെ സംഗമവും കാവ്യാർച്ചനയും സംഘടിപ്പിക്കുന്നു. ജനുവരി 14ന് ചെമ്പുർ വിദ്യാഭ്യാസ സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 4 വരെയാണ് പരിപാടി. മുംബൈ സാഹിത്യവേദി കൺവീനർ സി. പി. കൃഷ്ണകുമാർ കുമാരനാശാൻ സ്മാരക പ്രഭാഷണം നടത്തും. സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ അദ്ധ്യക്ഷനാകും. ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ്, തുടങ്ങി സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കവിസംഗമത്തിൽ മുംബൈയിലെ അമ്പതോളം കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിക്കും. കെ. രാജന്റെ ആഭിമുഖ്യത്തിലുള്ള മൂന്നംഗ സമിതി വേദിയിൽ അവതരിപ്പിക്കുന്ന കവിതകൾ അവലോകനം ചെയ്യും. 2023 മാർച്ചിൽ സംഘടിപ്പിച്ച കുമാരനാശാൻ കാവ്യമേളയിൽ സമ്മാനാർഹരായ കുട്ടികളും യുവാക്കളും കവിസംഗമത്തിൽ പങ്കെടുക്കും.