പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പിടിഎ തിരഞ്ഞെടുപ്പിനിടെ തർക്കം. ഇന്നലെ രാത്രിയാണ് സംഭവം. ഒരു വിഭാഗത്തിന് ബൈലോ അടങ്ങിയ നോട്ടീസ് നൽകിയില്ലെന്ന് ആരോപിച്ചാണ് എൽഡിഎഫ്,യുഡിഎഫ് പ്രതിനിധികൾ തമ്മിൽ തർക്കമുണ്ടായത്. രാത്രി ഏറെ വൈകിയിട്ടും തുടർന്ന തർക്കം ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.