കൊല്ലം: ഓയൂരിൽ അക്രമി സംഘം തലയ്‌ക്കടിച്ച ശേഷം കമ്മൽ കവർന്നെന്ന പെൺകുട്ടിയുടെ പരാതി വ്യാജമെന്ന് പോലീസ്. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിന്റെ മനോവിഷമമാണ് സംഭവത്തിന് പിന്നിലെ കാരണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനിയുടെ കമ്മൽ നഷ്ടമായിട്ടില്ല. കമ്മൽ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കൊട്ടാരക്കരയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നെന്നാണ് പരാതി നൽകിയത്. ട്യൂഷന് പോകുന്നതിനിടെ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു.















