മലയാളികളുടെ പ്രിയതാരമാണ് ജയറാം. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിരക്കിട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഓസ്‌ലർ. ത്രില്ലർ ചിത്രങ്ങളുടെ യുവ രാജാവ് മിഥുൻ മാനുവൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. വൻ തിരിച്ചു വരവാണ് ചിത്രത്തിലൂടെ ജയറാം മലയാള സിനിമയിൽ നടത്തിയിരിക്കുന്നത്. ഇന്നലെ തീയേറ്ററുകളിലെത്തിയ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോഴിതാ ആരാധകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ജയറാം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും തന്റെ ചിത്രത്തെ സപ്പോർട്ട് ചെയ്യാനെത്തിയ നടൻ മമ്മൂട്ടിക്കും അദ്ദേഹം നന്ദി അറിയിച്ചു.
View this post on Instagram
‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കൂടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ എന്റെ ചിത്രമാണ് ഓസ്‌ലർ. എത്ര വൈകി വന്നാലും നല്ല സിനിമകൾ ഞങ്ങൾ സ്വീകരിക്കും എന്നതിന് തെളിവാണ് തീയേറ്ററിൽനിന്ന് എനിക്ക് കിട്ടിയ സ്‌നേഹവും സന്തോഷവും. വരും ദിവസങ്ങളിൽ കേരളത്തിലെ തീയേറ്ററുകളിൽ നേരിട്ടെത്തി ഞാൻ നിങ്ങളോട് നന്ദി അറിയിക്കും.
ചിത്രത്തിലെ എല്ലാ സഹതാരങ്ങൾക്കും നന്ദി. എന്റെ ഉള്ളിലൊരു എബ്രഹാം ഓസ്‌ലർ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന് മിഥുനോടും നന്ദിയുണ്ട്. എല്ലാത്തിനും പുറമേ മമ്മൂക്കാ, എനിക്ക് വേണ്ടിവന്ന് ഈ കാരക്ടർ ചെയ്തു തന്നതിനും വളരെ നന്ദി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.















