മുംബൈ: മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്‌ക്കിടയിലെ ഇന്ത്യയുടെ വളർച്ച എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറി. രാജ്യം മുന്നോട്ട് കുതിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മുതൽ ഈ മാസം 16 വരെ നടക്കുന്ന യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ യുവശക്തികളുടെ ദിനമാണ് ഇന്നെന്നും യുവശക്തികളാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.















