തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും നാളെ മുതൽ വീണ്ടും തടസപ്പെടും. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ മുതൽ റേഷൻ വസ്തുക്കളുടെ ട്രാൻസ്‌പോർട്ടേഷൻ പൂർണമായി നിർത്തിവെക്കുമെന്ന് കരാറുകാർ അറിയിച്ചു. സർക്കാരിൽ നിന്ന് കുടിശ്ശിക ലഭിക്കാത്തതാണ് പണിമുടക്കിന് കാരണം. പലതവണ സർക്കാരിനെ സമീപിച്ചെങ്കിലും കുടിശ്ശിക നൽകാൻ തയ്യാറായില്ല. കുടിശ്ശിക തീർക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കരാറുകാരുടെ സംഘടന അറിയിച്ചു.















