അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന രാമഭക്തർക്ക് ഇടമൊരുക്കുന്നതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് പ്രദേശവാസിയായ നൂർ ആലം. അയോദ്ധ്യയിലെ രാമജന്മഭൂമി സ്ഥലത്തോട് ചേർന്നുള്ള സ്ഥലത്തിന്റെ ഉടമയാണ് ആലം. തീർഥാടകർക്കുള്ള ടെന്റ് സിറ്റിയുടെ മേൽനോട്ടം വഹിക്കുന്നതും നൂറാണ്. തീർത്ഥാടകർക്കുള്ള താമസസൗകര്യത്തിന്റെയും സമൂഹ അടുക്കളകളുടെയും നിർമ്മാണ ഒരുക്കങ്ങളുടെ പിന്നാലെയാണ് ഇപ്പോൾ നൂർ.
നൂർ ആലം കുടുംബത്തോടൊപ്പമാണ് അയോദ്ധ്യയിൽ താമസിക്കുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ഭാരവാഹികളാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല നൂർ ആലമിനെ ഏൽപ്പിച്ചത്. തന്നെ ജോലി ഏൽപ്പിച്ചതിൽ അഭിമാനമാണുള്ളതെന്നും ഭഗവാന്റെ അതിഥികളെ സേവിക്കുന്നത് മഹത്തായ പ്രവൃത്തിയാണെന്നും നൂർ പറഞ്ഞു.
ജനുവരി 22ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എണ്ണായിരത്തോളം വ്യക്തികളും സന്യാസിമാരും പങ്കെടുക്കുന്നത്. രാജ്യ സ്വാഭിമാനം വീണ്ടെടുക്കുന്ന നിമിഷത്തിൽ അയോദ്ധ്യയിൽ വൻ വികസനാണ് വരുന്നത്.















