തൃശൂർ: കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മത്സ്യത്തൊളിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി വിഷ്ണു(30) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ ബിജു നീന്തി രക്ഷപ്പെട്ടു. ശ്രീനാരയണപുരത്ത് ഇന്ന് വൈകിട്ടായിരുന്നു അപകടം നടന്നത്. തെർമോക്കോളിൽ ഉണ്ടാക്കിയ വഞ്ചിയിലാണ് വിഷ്ണുവും സുഹൃത്തും മത്സ്യബന്ധനം നടത്തിയിരുന്നത്. ഇതിനിടെ വഞ്ചി മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു.
ശ്രീകൃഷ്ണമുഖം കടപ്പുറത്താണ് ഇവർ തെർമോക്കോൾ വഞ്ചിയിറക്കിയത്. വഞ്ചി മറിഞ്ഞതോടെ വിഷ്ണു തിരയിൽപ്പെട്ട് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഴീക്കോട് തീരദേശ പോലീസും, ഫിഷറീസ് റെസ്‌ക്യൂ സംഘവും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.















